banner

അഷ്ടമുടിയിൽ വേലി കുത്തി കീറിയെന്നാരോപിച്ച് വീട്ടമ്മയെയും കുടുംബത്തെയും മർദ്ദനത്തിനിരയാക്കി...!, അയൽവാസിക്കും മകനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്


അഞ്ചാലുംമൂട് : അഷ്ടമുടി മണലിക്കടയിൽ വേലി കുത്തി കീറിയെന്നാരോപിച്ച് വീട്ടമ്മയെയും കുടുംബത്തെയും അയൽവാസിയും മകനും ചേർന്ന് മർദ്ദിച്ചതായി പരാതി. മണലിക്കട അനീഷാ മനസ്സിലിൽ താമസിക്കുന്ന ആരിഫാ ബീവി, ഭർത്താവ് സമദ്, മകൻ അയ്യൂബ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് പോലീസ് അയൽവാസിക്കും മകനുമെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മണലിക്കട സ്വദേശികളായ അഭിലാഷ് മകൻ അഭിജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കമ്പിവടി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ആരിഫാ ബീവിയുടെ ഇടതുകാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ആക്രമണസമയത്ത് പ്രതികൾ മദ്യപിച്ച നിലയിലായിരുന്നുവെന്നും പ്രകോപനം കൂടാതെയായിരുന്നു ആക്രമണമെന്നും ആരിഫാ ബീവി അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും മകനും കമ്പിവടി കൊണ്ട് പരിക്കേറ്റതായും പരാതിയിൽ പറയുന്നു.

ഈക്കഴിഞ്ഞ ഡിസംബർ 27നാണ് സംഭവം നടന്നത്. പ്രതികൾ മുൻപും തന്റെ കുടുംബത്തെ ആക്രമിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇതേ പോലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

Post a Comment

0 Comments