• സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം : മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയോടനുബന്ധിച്ച് കട്ടവിളയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് അയത്തിൽ സർക്കിളും കട്ടവിള യൂനിറ്റും സംയുക്തമായാണ് നേത്ര ചികിത്സാ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തിയത്. എസ് എം എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി ഉദ്ഘാടനം ചെയ്തു. തിരുനെൽവേലി അരവിന്ദ് ഐ കെയർ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. കട്ടവിള ജമാഅത്ത് ഇമാം നിസാർ സഖാഫി, എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി നുജുമുദ്ദീൻ അമാനി, സോൺ പ്രസിഡന്റ് അൻസറുദ്ദീൻ മുസ്‌ലിയാർ, സർക്കിൾ പ്രസിഡന്റ് ഫഖ്റുദ്ദീൻ സഅദി, കട്ടവിള ജമാഅത്ത് പ്രസിഡന്റ് എം എ ബി നിസാം, ജമാഅത്ത് ജനറൽ സെക്രട്ടറി സിയാദ് കെട്ടിടത്തിൽ, എസ് വൈ എസ് സെക്രട്ടറി അസ്‌ലം സഖാഫി, കിളികൊല്ലൂർ വാഹിദ്, അസീമുദ്ദീൻ, സൈദലി, സലീം ജൗഹരി, അബൂഹുറൈറ, റിയാസ്, ഇഖ്ബാൽ, അബ്ദുർറഊഫ്, എം കെ സിദ്ദീഖ്
പങ്കെടുത്തു. മെഡിക്കൽ കാർഡ് വിതരണവും നടന്നു.
0 Comments