കൊല്ലം : ഓട്ടോ തൊഴിലാളികൾക്ക് 40 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവറേജ് വിതരണം ചെയ്തു. കൊല്ലം ജില്ല ഓട്ടോ ടാക്‌സി ഹെവി വർക്കേഴ്‌സ് ഐ.എൻ.ടി.യു.സിയും എസ്‌ബിഐ താമരക്കുളം ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇൻഷുറൻസ് പോളിസികളുടെ വിതരണം നടന്നത്.
2000 രൂപ പ്രീമിയം അടച്ച് ഒരു വർഷത്തേക്കുള്ള പോളിസികളുടെ ഉദ്ഘാടനം കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസ് നിർവഹിച്ചു. ചടങ്ങിൽ എസ്‌ബിഐ റീജിയണൽ മാനേജർ ശ്രീജിത്ത് ജി.എൽ, ചീഫ് മാനേജർ അനീഷ് ജെ.ആർ (ഡി.വി.എസ്), ബ്രാഞ്ച് മാനേജർ ദേവു എം., ജില്ലാ ഓട്ടോ ടാക്‌സി ഹെവി വർക്കേഴ്‌സ് INTUC ജില്ലാ പ്രസിഡന്റ് ഗീതാ കൃഷ്ണൻ, കെപിസിസി വിജാർ വിഭാഗം നിയോജക മണ്ഡലം ചെയർമാൻ ആസാദ് അഷ്ടമുടി തുടങ്ങിയവർ സംസാരിച്ചു.
വരുന്ന ദിവസങ്ങളിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഈ ഇൻഷുറൻസ് സ്കീമിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് റീജിയണൽ മാനേജർ അറിയിച്ചു. കൊല്ലം കോർപ്പറേഷൻ പരിധിയിലെ സാധാരണക്കാരായ എല്ലാ ഓട്ടോ തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മേയർ ആവശ്യപ്പെട്ടു.
.jpg)
0 Comments