banner

ജോസ് കെ മാണി നയിക്കുന്ന 'വികസന മുന്നേറ്റ യാത്ര'യ്ക്ക് ഇന്ന് തുടക്കം...!, പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം


പത്തനംതിട്ട : നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും.

വൈകീട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. ഈ മാസം 14 ന് എറണാകുളത്ത് ജാഥ സമാപിക്കും.

മുന്‍മന്ത്രി കെ കെ ശൈലജ, പി പി സുനീര്‍ (സിപിഐ), സാബു ജോര്‍ജ് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), സുഭാഷ് പുഞ്ചക്കോട്ടില്‍ (എന്‍സിപി ), വര്‍ഗീസ് ജോര്‍ജ് (ആര്‍ജെഡി), മാത്യൂസ് കോലഞ്ചേരി ( കോണ്‍ഗ്രസ് എസ്) , കെ ജി പ്രേംജിതത് (കേരള കോണ്‍ഗ്രസ് ബി), ഫ്രാന്‍സിസ് തോമസ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), എം എ ലത്തീഫ് ( ഐഎന്‍എല്‍), ബിനോയ് ജോസഫ് (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവരാണ് ജാഥാംഗങ്ങള്‍.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയും പര്യടനം തുടരുകയാണ്. മഞ്ചേശ്വരത്തു നിന്ന് ആരംഭിച്ച വടക്കന്‍ മേഖലാ ജാഥ പാലക്കാട് തരൂരിലും ( ഫെബ്രുവരി 16) , തൃശൂര്‍ ചേലക്കരയില്‍ നിന്ന് ആരംഭിച്ച തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തും ( ഫെബ്രുവരി 15) സമാപിക്കും.

Post a Comment

0 Comments