പത്തനംതിട്ട : ഗുണ്ടാപിരിവ് നല്‍കാത്തതിന് പത്തനംതിട്ട തിരുവല്ലയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ ആറു പേരും ചേര്‍ന്നാണ് അക്രമിച്ചതെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ കാപ്പാ കേസ് പ്രതിയായ മരണസുബിന്‍ എന്ന സുബിന്‍ അലക്‌സാണ്ടറേയും മൂന്നു പേരെയും പൊലിസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്പായിലെത്തിയ മരണ സുബിനും കൂട്ടാളികളും പല തവണ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നു. അമ്പതിനായിരം നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി.
പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി കഴുത്തില്‍ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. മൂന്ന് പേര്‍ ഒളിവിലാണ്. ഗുണ്ടാസംഘത്തെ ഭയന്ന് ജീവനക്കാര്‍ ആദ്യം പൊലിസില്‍ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് പൊലിസ് വിവരം അറിഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
.jpg)
0 Comments