ടെഹ്റാൻ : ഇറാനില്‍ വൻ സ്ഫോടനം നടത്തി യുഎസ് സൈന്യം. ഇറാനിലെ ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിലാണ് സ്ഫോടനം നടന്നത്. ഇറാനില്‍ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീഡിയോ പുറത്തുവിട്ടു. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകള്‍ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയില്‍ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമായ ഇസ്ഫഹാനെതിരെ അമേരിക്ക പ്ലാൻഡ് ആക്രമണം നടത്തിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെയാണ് ഇസ്ഫഹാൻ നഗരത്തില്‍ നടന്ന വൻ സ്‌ഫോടനം നടന്നത്. തുടർച്ചയായ സ്‌ഫോടന പരമ്പരകളും വൻ തീപിടിത്തവും ട്രംപ് പുറത്ത് വിട്ട വീഡിയോയില്‍ താണാം. എന്നാല്‍ ട്രംപ് വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിട്ടില്ല. 2.3 ദശലക്ഷം ജനസംഖ്യയുള്ള ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ ആയുധപ്പുരയില്‍ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണമാണിതെന്നാണ് മാധ്യമ റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞവർഷവും യുഎസ് ഇസ്ഫഹാനെ ലക്ഷ്യമിട്ടിരുന്നു.
പൊട്ടും മുൻപ് കോണ്‍ക്രീറ്റോ പാറയോ തുരന്ന് അകത്തു കയറാൻ കഴിയുന്ന ബോംബിനെയാണ് ബങ്കർ ബസ്റ്റർ എന്ന് വിളിക്കുന്നത്. വലിയ തോതില്‍ സ്ഫോടക വസ്തുക്കള്‍ സംഭരിച്ചിരിക്കുന്നതിനാല്‍ ബോംബിന് വലുപ്പവും കൂടും. ഇറാനിലെ ഇസ്ഫഹാൻ നഗരത്തില്‍ ഉപയോഗിച്ച ബോംബിന്റെ ശരാശരി ഭാരം ഏകദേശം 900 കിലോയാണ്. അതില്‍കൂടുതല്‍ ഭാരമുള്ള ബോംബുകളുമുണ്ട്. 200 അടി ആഴത്തില്‍ തുരക്കാൻ ബോംബിനു കഴിവുണ്ട്. ഭൂമിക്കടിയിലെ ശത്രു കേന്ദ്രങ്ങളെയാണ് ഇത്തരം ബോംബുകള്‍ ലക്ഷ്യമിടുന്നത്.
.jpg)
0 Comments