banner

അഞ്ചാലുംമൂട്ടിൽ 22-കാരൻ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ


അഞ്ചാലുംമൂട് : പനയം കോവിൽമുക്കിന് സമീപം യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവിൽമുക്ക് ഓം ഹരി ഭവനത്തിൽ ഹരികൃഷ്ണന്റെമകൻ കൈലാസ് (22) ആണ് മരിച്ചത്. 

വ്യാഴാഴ്ച രാവിലെയാണ് കൈലാസിനെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കല്ലുംതാഴം എക്സ്പ്രോടെക് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കൈലാസ്.
അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമല്ല. ആശയാണ് മാതാവ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments