കൊല്ലം : ചടയമംഗലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു. കുരിയോട് സ്‌പൈസി ഹോട്ടൽ ഉടമ വെളിനെല്ലൂർ ആക്കൽ സ്വദേശി സക്കീർ ഹുസൈൻ (54) ആണ് കുത്തേറ്റ് മരിച്ചത്.
വൈകിട്ടോടെയായിരുന്നു സംഭവം. നെഞ്ചത്ത് കുത്തേറ്റ സക്കീറിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹോട്ടലിലെ ജീവനക്കാരനായ കാസർഗോഡ് സ്വദേശി ഇർഷാദാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാൾ മലപ്പുറം സ്വദേശിയാണെന്നും പൊലീസ് അറിയിച്ചു. ഹോട്ടലിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണമെന്നാണ് സൂചന.
സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിൽ കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനിടെ മണ്ണന്തലയിൽ വച്ച് പിടികൂടി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

0 Comments