banner

അഞ്ചാലുംമൂട് സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ മരിച്ച സംഭവം...!, സംസ്കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ


അഞ്ചാലുംമൂട് : അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ച തൃക്കടവൂർ കോട്ടയ്ക്കകം സി.കെ.പി നഗർ 207/10 രാഹുലം വീട്ടിൽ രാഹുൽ ആർ.എസിന്റെ (36) സംസ്കാരം നാളെ ഉച്ചയ്ക്ക് 12.05-ന് വീട്ടുവളപ്പിൽ നടക്കും.
മുസഫ അഹല്യ ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യനായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിൽ കിടന്നുറങ്ങിയ രാഹുലിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രാഹുലിന്റേത് അപൂർവ്വ രക്തഗ്രൂപ്പ് ആയതിനാൽ അവയവദാനത്തിനുള്ള സാധ്യതയെക്കുറിച്ച് അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മകന്റെ വിയോഗവേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതം നൽകി. ക്ലീവ്‌ലൻഡ് ആശുപത്രിയിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
റിട്ട. എസ്.ഐ രാജേന്ദ്രൻ പിള്ളയുടെയും റിട്ട. ഗവ. നഴ്സിംഗ് സൂപ്പർവൈസർ ശാന്തകുമാരിയുടെയും മകനാണ്.

Post a Comment

0 Comments