തിരുവനന്തപുരം : അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി. അശോകിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോക് സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കാട്ടിയാണ് ചീഫ് സെക്രട്ടറിയുടെ നടപടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ നയങ്ങളെ വിമർശിക്കുന്ന രീതിയിൽ മാധ്യമങ്ങളിൽ സംസാരിച്ചതും മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ ഇടപെട്ടതും ചട്ടം 7(2)ന് വിരുദ്ധമാണെന്ന് ഉത്തരവിൽ പറയുന്നു.
നടപടി ചട്ടവിരുദ്ധം: ബി. അശോക്
സസ്‌പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് ബി. അശോക് പ്രതികരിച്ചു. സർക്കാരിനെതിരെ എന്ത് പ്രസ്താവനയാണ് നടത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അധികാരമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള കാവൽ മന്ത്രിസഭ, സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments