അഞ്ചാലുംമൂട് : ദുബായിലുണ്ടായ വാഹനാപകടത്തിൽ അഞ്ചാലുംമൂട് സ്വദേശി മരിച്ചു. തൃക്കടവൂർ കുരീപ്പുഴ സെന്റ് ജോസഫ്സ് നഗർ 53-ൽ ജോസഫ് നിവാസിൽ ജോസഫ് യേശുദാസന്റെയും ലവ്ലി യേശുദാസന്റെയും മകൻ ജോസഫ് യേശുദാസ് (ജോക്കു, 37) ആണ് മരിച്ചത്.
ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഓഫീസ് വാഹനത്തിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നാണ് ലഭ്യമായ വിവരം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ടെസ്സിയാണ് ഭാര്യ. ജിസ ജോസഫ്, ജോർജിയ എന്നിവർ മക്കളാണ്.
.jpg)
)%20(5).jpg)
0 Comments