banner

കടവൂർ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് ചാടി യുവാവ് മരിച്ചു


അഞ്ചാലുംമൂട് : കൊല്ലം ബൈപ്പാസിലെ മങ്ങാട്–കടവൂർ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്ക് ചാടി യുവാവ് മരിച്ചു. കൊറ്റങ്കര മാമ്പുഴ കാടൻവിളപ്പുറം ചാരുവിള വീട്ടിൽ പി. കിരൺ (37) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണ സംഭവം നടന്നത്. പാലത്തിൽ നിന്ന് യുവാവ് കായലിലേക്ക് ചാടുന്നതായി കണ്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് കൊല്ലത്ത് നിന്നുള്ള സ്കൂബ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി യുവാവിനെ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർന്ന് കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments