banner

കൊല്ലത്ത് പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച...!, സ്‌റ്റെയിൻസിൽ നിന്ന് മുഖമൂടിക്കള്ളൻമാർ കവർന്നത് 23 ലക്ഷം രൂപ; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ്



കൊല്ലം : കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്‌റ്റെയിന്‍സ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തില്‍ നിന്നും 23 ലക്ഷം രൂപയാണ് കവര്‍ന്നത്. 20 ലക്ഷം ലോക്കറില്‍ നിന്നും, മൂന്നു ലക്ഷം രൂപ ബില്ലിങ് ഡ്രോയില്‍ നിന്നുമാണ് മോഷ്ടിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്.

ഡ്രൈ ഫ്രൂട്ട്‌സിന്റെ മൊത്ത വ്യാപാര സ്ഥാപനത്തിലാണ് കവര്‍ച്ച. ഞായറാഴ്ച പുലര്‍ച്ചെ 12 മണിക്കും 2 മണിക്കും ഇടയ്ക്കാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. മോഷ്ടാക്കള്‍ മുഖം മറച്ചിരുന്നു. പിപിആർ കിറ്റിന് സമാനമായ വസ്തു കൊണ്ട് ശരീരവും മറച്ചിരുന്നു. വിദഗ്ധമായി നടത്തിയ കവര്‍ച്ചയായതിനാല്‍, പ്രൊഫഷണല്‍ മോഷണസംഘമാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍.

സ്ഥാപനത്തിന്റെ പിന്‍വശം കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ സ്ഥാപനത്തിന് അകത്തു കടന്നത്. മോഷ്ടാക്കള്‍ അകത്തു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച ബാങ്കുകള്‍ അവധിയിലായിരുന്നതിനാല്‍ പണം ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു എന്നാണ് സ്ഥാപന ഉടമ സൂചിപ്പിക്കുന്നത്.

Post a Comment

0 Comments