banner

മകനെ വഴക്ക് പറഞ്ഞു....!, ഒന്നാം ക്ലാസ് വിദ്യാർഥിയുടെ അദ്ധ്യാപകനെ മർദ്ദിച്ച് രക്ഷിതാവ്

കട്ടപ്പന : ഒന്നാം ക്ലാസുകാരനായ മകനെ വഴക്ക് പറഞ്ഞെന്നാരോപിച്ച് രക്ഷിതാവ് അധ്യാപകനെ മർദിച്ചതായി പരാതി. കാമാക്ഷി പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജിനാണ് മർദനമേറ്റത്. പുഷ്പഗിരി മാക്കൽ ശരത് ശശിയും സുഹൃത്തും ചേർന്ന് ആക്രമണം നടത്തിയതായാണ് പരാതി.. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മദ്യപിച്ചെത്തിയ ശരത്തും സുഹൃത്തും ലിൻസിനെ വീടിന് പുറത്തേയ്ക്ക് വിളിച്ചിറക്കുകയും ഭാര്യയുടെയും മക്കളുടെയും മുമ്പിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അദ്ധ്യാപകന്റെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ ശരത്തിനും സുഹൃത്തിനുമെതിരെ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments