banner

മുൻ തൃക്കരുവ പഞ്ചായത്ത് അംഗം അജ്മീൻ എം. കരുവയുടെ മാതാവ് ഫാത്തിമുത്ത് അന്തരിച്ചു


അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപഞ്ചായത്ത് മുൻ അംഗവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അജ്മീൻ എം. കരുവയുടെ മാതാവ് ഫാത്തിമുത്ത് (75) അന്തരിച്ചു. നടുവിലച്ചേരി വാർഡിൽ റഷീദ മൻസിലിൽ പരേതനായ ജനാബ് മുഹമ്മദ് കുഞ്ഞിന്റെ (കുഞ്ഞ് സാർ) ഭാര്യയാണ്.

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃക്കരുവ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന അജ്മീൻ എം. കരുവ ഉൾപ്പെടെയുള്ളവരാണ് മക്കൾ. ഫാത്തിമുത്തിന്റെ നിര്യാണത്തിൽ നാടിന്റെ നാനാതുറകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം പിന്നീട് നടക്കും.

Post a Comment

0 Comments