banner

പത്ത് വർഷത്തെ ഭരണത്തിന് വിരാമം...!, പിണറായി വിജയൻ രാജി വെച്ചു; കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദ്ദേശം


തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത തിരിച്ചടി നേരിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചു. ഇന്ന് വൈകുന്നേരം രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് രാജിക്കത്ത് കൈമാറി.

തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായും പുറത്തുവന്നപ്പോൾ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയ സാഹചര്യത്തിലാണ് പത്ത് വർഷത്തെ പിണറായി സർക്കാരിന്റെ ഭരണത്തിന് അന്ത്യമായത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ, പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ച ഈ തിരഞ്ഞെടുപ്പിൽ പല പ്രമുഖരും അടിപതറുന്ന കാഴ്ചയാണ് കണ്ടത്. വരും ദിവസങ്ങളിൽ യു.ഡി.എഫ് നിയമസഭാ കക്ഷി യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. തുടർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതോടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമാകും.

Post a Comment

0 Comments