കുണ്ടറ : സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുണ്ടറ പോസ്റ്റ് മാസ്റ്റർ മരിച്ചു. അഞ്ചാലുംമൂട് നീരാവിൽ അപ്പൂസ് സ്മൃതിയിൽ എ. അഞ്ജിത്ത് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30-ന് ചെറുമൂട് കുന്നത്ത് ജംഗ്ഷനിലായിരുന്നു അപകടം.
നീരാവിലെ വീട്ടിൽ നിന്നും ജോലിസ്ഥലമായ കുണ്ടറ പോസ്റ്റ് ഓഫീസിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു അഞ്ജിത്ത്. ഇളമ്പള്ളൂരിൽ നിന്നും അഞ്ചാലുംമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ അഞ്ജിത്തിനെ ഉടൻ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാളെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലും കുണ്ടറ പോസ്റ്റ് ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 12.30-ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഗീതു. മകൾ: ധ്വനി.
0 Comments