banner

കിഴക്കേകല്ലടയിൽ മാധ്യമപ്രവർത്തകൻ മാവിൽ നിന്ന് വീണു മരിച്ചു


കിഴക്കേ കല്ലട : മാവിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് മാധ്യമപ്രവർത്തകൻ മരിച്ചു. കേരളകൗമുദി മൺറോത്തുരുത്ത് പ്രാദേശിക ലേഖകൻ മൺറോത്തുരുത്ത് മണക്കടവിൽ പുത്തൻവീട്ടിൽ അംബുജൻ (54) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെ കിഴക്കേ കല്ലട സി.വി.കെ.എം സ്കൂൾ ജംക്ഷനിലെ ഭാര്യവീട്ടിലായിരുന്നു അപകടം.

വീടിനോട് ചേർന്നുനിന്ന മാവിൽ കയറി ശിഖരം വെട്ടുന്നതിനിടെ അത് ഒടിഞ്ഞ് അംബുജൻ താഴേക്ക് വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരമായിട്ടും അംബുജനെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽവാസി വന്നു നോക്കിയപ്പോഴാണ് വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30-ന് കിഴക്കേ കല്ലടയിലെ വീട്ടിൽ നടക്കും. ബിനിതയാണ് ഭാര്യ. അശ്വിൻ മകനാണ്.

Post a Comment

0 Comments