banner

കൊല്ലം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ ബോംബ് ഭീഷണി: ആശങ്കയിൽ പഴുതടച്ച പരിശോധന; കെ-9 സ്ക്വാഡ് സ്ഥലത്ത്


​കൊല്ലം : നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന കൊല്ലം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ ബോംബ് ഭീഷണിയെന്ന് വിവരം. കോർപ്പറേഷൻ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് ഭീഷണി സന്ദേശമെത്തിയതിനെ തുടർന്ന് പ്രദേശം അതീവ ജാഗ്രതയിലാണ്. വിവരമറിഞ്ഞയുടൻ പൊലീസിന്റെ കെ-9 ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

​ഭീഷണി സന്ദേശം എവിടെ നിന്നാണ് എത്തിയതെന്നും ആധികാരികതയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധന പൂർത്തിയായ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments