കൊല്ലം : സെൻസസ് 2027ന്റെ പശ്ചാത്തലപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കലക്ടറുമായ എൻ ദേവിദാസ് വ്യക്തമാക്കി.
ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ (എച് എൽ ബി) രൂപീകരണം ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകി. മെയ് 23നകം പോർട്ടലിൽ ഉപഗ്രഹ സാങ്കേതികവിദ്യ (ജിയോ ലൊക്കേഷൻ) ഉപയോഗിച്ച് ബ്ലോക്കുകൾ രേഖപ്പെടുത്തണം. മെയ് 28 മുതൽ ജൂൺ 23 വരെ സൂപ്പർവൈസർമാരുടെയും എന്യൂമറേറ്റർമാരുടെയും പരിശീലനം നടക്കും.
ഇതിനിടെ, ജില്ലയിലെ ഫീൽഡ് ട്രെയിനർമാർക്കായി സംഘടിപ്പിച്ച ആദ്യഘട്ട ഫീൽഡ്തല പരിശീലനം സമാപിച്ചു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന ചടങ്ങ് ജില്ലാ സെൻസസ് ഓഫീസറായ എ.ഡി.എം ടി.കെ വിനീത് ഉദ്ഘാടനം ചെയ്തു. രണ്ടു ബാച്ചുകളിലായി 60 പേർക്കാണ് പരിശീലനം നൽകിയത്.
%20(12)%20(14).jpg)
0 Comments