banner

പ്രാദേശിക വാർത്തകൾ ചുരുക്കത്തിൽ

കോളേജുകളിൽ സൈക്കോളജിസ്റ്റ് നിയമനം

ചവറ ബി.ജെ.എം സർക്കാർ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ടി.കെ.എം ആർട്സ്, ചാത്തന്നൂർ എസ്.എൻ കോളേജ്, കൊല്ലം എസ്.എൻ വനിതാ കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ പി.ജി. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 25ന് ഉച്ചയ്ക്ക് 1.30ന് ചവറ ബി.ജെ.എം കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9188900168.

ജീവനി മെന്റൽ വെൽബീയിങ് പ്രോഗ്രാം വഴി കരുനാഗപ്പള്ളി സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നിയന്ത്രണത്തിലുള്ള വിവിധ കോളേജുകളിലേക്കും സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നുണ്ട്. അഭിമുഖം മെയ് 29ന് രാവിലെ 9.30ന് നടക്കും. വിവരങ്ങൾക്ക്: govtcollegeknpy@gmail.com.

സൗജന്യ കമ്പ്യൂട്ടർ കോഴ്സ്

പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കായി നാഷണൽ കരിയർ സർവീസ് സെന്റർ നടത്തുന്ന സൗജന്യ 'ഒ' ലെവൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ശാസ്താംകോട്ടയിലാണ് പരിശീലനം. പ്ലസ് ടു ജയിച്ച 18-30 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. കുടുംബ വരുമാനം 3 ലക്ഷത്തിൽ കവിയരുത്. അവസാന തീയതി മെയ് 31. ഫോൺ: 9995898444.

കിറ്റ്സിൽ എം.ബി.എ സീറ്റൊഴിവ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) സംവരണ വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. 50% മാർക്കോടെ ബിരുദമുള്ളവർക്ക് മെയ് 23 നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.kittsedu.org.

കോടതികളിൽ കരാർ നിയമനം

പരവൂർ കുടുംബ കോടതിയിൽ ഡഫേദാർ, അറ്റൻഡർ തസ്തികകളിലും കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലും കരാർ നിയമനം നടത്തുന്നു. കോടതികളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ജൂൺ അഞ്ചിനകം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' എന്ന വിലാസത്തിൽ ലഭിക്കണം.

വോക്ക് ഇൻ ഇന്റർവ്യൂ

  • അഡാക്കിന്റെ ഓടയം ഹാച്ചറിയിൽ സ്കിൽഡ് ലേബർ തസ്തികയിൽ താത്കാലിക നിയമനത്തിനായി മെയ് 23ന് രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. യോഗ്യത: ഐ.ടി.ഐ ഇലക്ട്രിക്കൽ. ഫോൺ: 9400699410.

ഇ-ടെൻഡറുകൾ

  • കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി സർവീസിനായി വിരമിച്ച സൈനികർ/അർദ്ധസൈനികർ (55 വയസ്സിൽ താഴെ) എന്നിവരെ നിയോഗിക്കാൻ ഇ-ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മെയ് 26 വൈകിട്ട് 5 മണി.
  • കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് പ്രിന്റിംഗ് സാധനങ്ങൾ, ലിക്വിഡ് ഓക്സിജൻ വിതരണം, അഴുക്കുതുണികൾ അലക്കൽ എന്നിവയ്ക്കും മെയ് 26 വൈകിട്ട് 3 മണി വരെ ഇ-ടെൻഡർ നൽകാം.

ടെൻഡറുകൾ

  • വെളിനല്ലൂർ സാമുഹ്യാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡറുകൾ ജൂൺ രണ്ട് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474-2467167.

അഭിമുഖം മാറ്റിവെച്ചു

  • ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ മെയ് 21 മുതൽ 29 വരെ നടത്താനിരുന്ന അഭിമുഖങ്ങൾ മാറ്റിവെച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Post a Comment

0 Comments