banner

കടവൂർ ശിവദാസൻ എന്നും തൊഴിലാളികൾക്കൊപ്പം നിന്ന നേതാവ്: ഡെപ്യൂട്ടി മേയർ ഡോ. കരുമാലിൽ ഉദയാ സുകുമാരൻ

കൊല്ലം : അന്തരിച്ച മുൻ മന്ത്രി കടവൂർ ശിവദാസൻ എന്നും തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ജനകീയ നേതാവായിരുന്നുവെന്ന് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. കരുമാലിൽ ഉദയാ സുകുമാരൻ അഭിപ്രായപ്പെട്ടു. കടവൂർ ശിവദാസന്റെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഡി.സി.സി ഹാളിൽ ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ ഭാവി ജീവിതം മുൻകൂട്ടി കണ്ട് അവർക്കായി വിവിധ ക്ഷേമനിധി ബോർഡുകൾ രൂപീകരിച്ച ക്രാന്തദർശിയായ ഭരണാധികാരിയായിരുന്നു കടവൂർ ശിവദാസനെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും കൊല്ലം മേയറുമായ എ.കെ. ഹഫീസ് അനുസ്മരിച്ചു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം. നൗഷാദ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

നേതാക്കളായ എസ്. നാസറുദീൻ, ബി. ശങ്കരനാരായണപിള്ള, കോതേത്ത് ഭാസുരൻ, ഒ.ബി. രാജേഷ്, ആർ. രമണൻ, വീരേന്ദ്രകുമാർ, ബേബിച്ചൻ ജോർജ്ജ്, എസ്. സലാഹുദീൻ, അഡ്വ. ജി. അജിത്, പി. മോഹൻലാൽ, ഷീബാ തമ്പി, അയത്തിൽ വിക്രമൻ, പാറശ്ശേരിൽ ശശിധരൻപിള്ള, മുനീർ ബാനു, ജഹാംഗീർ, ഷിബു മുഹമ്മദ്, അൻസർ കട്ടവിള, ഷിഹാബുദീൻ, എ. നസീർ, കൊട്ടിയം അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി നേതാക്കളും തൊഴിലാളികളും അന്തരിച്ച നേതാവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

Post a Comment

0 Comments