എല്‍ഡിഎഫിന് ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. കോണ്‍ഗ്രസ് ഗ്യാരണ്ടി ജനങ്ങള്‍ വിശ്വസിക്കുമെന്ന് കരുതുന്നില്ല. ഇന്ദിരാഗ്യാരണ്ടി നടത്തുമെന്ന് പറഞ്ഞ തെലങ്കാനയില്‍ നടത്തിയോ. കേരളത്തില്‍ തന്നെ ക്ഷേമപെന്‍ഷന്‍ കൃത്യമായി നടത്താത്ത സര്‍ക്കാരല്ലേ കോണ്‍ഗ്രസ്, ജനങ്ങള്‍ അവരെ വിശ്വസിക്കുമെന്ന് തോന്നുന്നില്ല എന്നും ബാലഗോപാൽ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ ബോര്‍ഡും പോസ്റ്ററും വെക്കുന്നത് ആത്മവിശ്വാസം കൊണ്ട് മാത്രമല്ലെന്നും ആളുകളെ കൂടെ നിര്‍ത്താന്‍ വേണ്ടി കൂടിയാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക നില വളരെ മെച്ചപ്പെട്ടു. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചാണ് പ്രവര്‍ത്തിച്ചത്. 4000 കോടിയിലേറെ ബാലന്‍സ് വെച്ചാണ് സര്‍ക്കാര്‍ ഒഴിയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഏപ്രില്‍ മാസം പിരിച്ചെടുത്തു എന്നും കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

0 Comments