അഞ്ചാലുംമൂട് : നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി അഞ്ചാലുംമൂട് പോലീസ് മേഖലയിൽ കർശന സുരക്ഷയൊരുക്കുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് മേഖലയിലെ പ്രധാന കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
അഞ്ചാലുംമൂട് ജംഗ്ഷൻ, കാഞ്ഞാവഴി, പനയം കോവിൽ മുക്ക്, കടവൂർ ജംഗ്ഷൻ, നീരാവിൽ കൊച്ചാലുംമൂട് തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് നിലവിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടാകാൻ സാധ്യതയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസിന്റെ ഈ നീക്കം.
നേരത്തെ ഇവിടങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ചും സംഘടിപ്പിച്ചിരുന്നു. വോട്ടെണ്ണൽ ദിവസം നിയമലംഘനങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
.jpg)
0 Comments