banner

ഉത്സവപ്പറമ്പിലെ പക...!, അഞ്ചാലുംമൂട്ടിൽ യുവാക്കളെ മർദ്ദിച്ച എട്ടുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി



അഞ്ചാലുംമൂട് : കുപ്പണയിൽ വിവാഹത്തിനെത്തിയ യുവാക്കളെ മർദ്ദിച്ച കേസിൽ എട്ടുപേരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. 

കുപ്പണ സ്വദേശികളായ അച്ചു (36), സുനീഷ് (36), കടവൂർ സ്വദേശികളായ മഹേഷ് (37), ശ്യാം (37), അയത്തിൽ സ്വദേശികളായ അരുൺ (35), സൂര്യജിത്ത് (26), മണമ്പൂർ സ്വദേശി ആദർശ് (26), വടക്കേവിള പട്ടത്താനം സ്വദേശി ശ്രീനാഥ് (45) എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

കുപ്പണ ക്ഷേത്രത്തിന് സമീപമുള്ള വിവാഹവേദിക്കരികിൽ ഇന്നലെയാണ് സംഭവം നടന്നത്. തൃക്കടവൂർ സ്വദേശി നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

Post a Comment

0 Comments