അമേരിക്കയില്‍ ആല്‍ബിച്ചൻ മുരിങ്ങയില്‍ ( ആല്‍ബിൻ മാത്യു ) അറസ്റ്റില്‍. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE ) അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ദേശീയ പതാക, ദേശീയ ഗാനം, ദേശിയപ്രതിജ്ഞ എന്നിവയെ അധിക്ഷേപിച്ച് നിരന്തരം പോസ്‌റ്റുകള്‍ ഇടുകയും പല വിദ്വേഷ പോസ്റ്റുകളും ഇയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
മതിയായ രേഖകളില്ലാതെ യുഎസില്‍ എത്തുന്ന വിദേശികളെ കണ്ടെത്തി തിരിച്ച് അവരവരുടെ രാജ്യങ്ങളിലേക്ക് ഡിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റാണ് ഐസിഇ. ഈ കഴിഞ്ഞ ഫെബ്രുവരി 25-നാണ് ആല്‍ബിൻ അറസ്റ്റിലായത്.
ഫെബ്രുവരി മുതല്‍ ഇയാളുടെ ഫേസ്ബുക്ക് അകൗണ്ടും ആക്ടീവല്ല. നിലവില്‍ ജയിലിലാണ് ആല്‍ബിൻ.

0 Comments