അങ്കമാലി : വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്.
മയ്യനാട് പാർത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേ സമയം, അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവെച്ചു. മലയാറ്റൂരിൽ നിന്നുള്ള ആര്‍ ആർ ടി സംഘമാണ് ആനയെ മയക്കുവെടി വച്ചത്. മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് വിരണ്ടോടി ഏറെ നേരം പരിഭ്രേന്തി പരത്തിയത്. ഒരു മയക്കുവെടിയാണ് ആദ്യ ഘട്ടത്തിൽ വെച്ചത് . ഒന്നര മണിക്കൂറിന് ശേഷമാണ് ആനയെ മയക്കുവെടി വയ്ക്കാനായത്.
വലത് പിൻകാലിൽ മയക്കുവെടിയേറ്റ ആന നിലവിൽ അതെ സ്ഥലത്ത് തുടരുകയാണ്. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. കൊല്ലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. പാപ്പാന്മാർക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്.
.jpg)
0 Comments