banner

ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ല...!, അഭിപ്രായ സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ടെന്ന് പി ജെ കുര്യൻ

തിരുവനന്തപുരം : സതീശൻ്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു സർവേ മാത്രം വെച്ച് അഭിപ്രായം പറയാനാവില്ലെന്ന് പിജെ കുര്യൻ. കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും അതിനെ മുഖ്യമന്ത്രി തർക്കമായി കാണരുതെന്നും പി ജെ കുര്യൻ വിശദമാക്കി. ലീഗിൻ്റെ അഭിപ്രായത്തെ വ്യാഖ്യാനിക്കാനില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നും പി ജെ കുര്യൻ പറഞ്ഞു. രമേശ് ചെന്നിത്തലയെ പിന്തുണച്ചത് യാദൃശ്ചികമാണ്. യുഡിഎഫ് അധികാരത്തിൽ വരരുത് എന്ന് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ടെന്നും വെള്ളാപ്പള്ളി സമുന്നതനായ നേതാവെന്നും പി.ജെ കുര്യൻ പറഞ്ഞു.

Post a Comment

0 Comments