banner

ഇടതിന് തോൽവി അറിയാത്ത പയ്യന്നൂരിൽ അട്ടിമറി വിജയം...!, കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് വിജയം; എൽഡിഎഫിനേറ്റ കനത്ത പ്രഹരം

പയ്യന്നൂരിൽ ഇതുവരെ തോൽവി അറിയാത്ത ഇടതുപക്ഷത്തിന് ഇത്തവണ ഏറ്റത് കനത്ത പ്രഹരം. അരലക്ഷം വോട്ടുകളുമായി എതിർ സ്ഥാനാർത്ഥിയെ അട്ടിമറിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ വിജയിച്ചു. 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടിഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

2021ൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥിയായിരുന്ന ടിഐ മധുസൂദനൻ വിജയിച്ചത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ 7,487 വോട്ടിന്‍റെ ആധികാരിക ജയം നേടിയാണ് മുൻ സിപിഎം ഏരിയ സെക്രട്ടറി കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെയാണ് കണ്ണൂരിലെ പാർട്ടി കോട്ടയിൽ ആദ്യത്തെ വിള്ളൽ വി കുഞ്ഞികൃഷ്ണൻ വീഴ്ത്തിയത്.

Post a Comment

0 Comments