banner

കൊല്ലം ബൈപ്പാസ് കുരീപ്പുഴയിൽ കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു


അഞ്ചാലുംമൂട് : കൊല്ലം ബൈപ്പാസിൽ കുരീപ്പുഴ ബീവറേജസിന് മുൻവശം കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. കുരീപ്പുഴ സ്വദേശി ബാബു (52) ആണ് മരിച്ചത്. ഇന്ന് സന്ധ്യയ്ക്ക് 7.30 മണിയോടെയായിരുന്നു അപകടം.
​ബൈപ്പാസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ബാബുവിനെ അമിതവേഗതയിലെത്തിയ KL 02 BY 9991 നമ്പർ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ തന്നെ പാലത്തറ എൻ.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം എൻ.എസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാലുംമൂട് പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

إرسال تعليق

0 تعليقات