banner

അഞ്ചാലുംമൂട്ടിലെ അപകടക്കുഴിക്ക് പരിഹാരമായി...!, അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ ഇടപെടലുമായി വ്യാപാരികൾ - IMPACT


അഞ്ചാലുംമൂട് : അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന് സമീപം മൃഗാശുപത്രിയിലേക്ക് തിരിയുന്ന വളവിൽ രൂപപ്പെട്ട അപകടക്കെണിക്ക് ഒടുവിൽ പരിഹാരമായി. ഈ ഭാഗത്തെ റോഡിലെ താഴ്ചയും ടാറിംഗിലെ അപാകതയും സംബന്ധിച്ച വാർത്ത അഷ്ടമുടി ലൈവ് പുറത്തുവിട്ടതിന് പിന്നാലെയാണ് അടിയന്തര പരിഹാരമുണ്ടായത്.

കെ.എസ്.ഇ.ബി പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴി ശാസ്ത്രീയമായി മൂടാത്തതായിരുന്നു മാസങ്ങളായി യാത്രക്കാരെ വലച്ചിരുന്നത്. വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായ ഈ ഉയരവ്യത്യാസത്തിൽപ്പെട്ട് അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിരുന്നു. ഇതു സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളായ വിശ്വ ഇൻഡസ്ട്രീസ്, മാക്സ് ഓട്ടോമൊബൈൽസ് എന്നിവടങ്ങളിലെ ജീവനക്കാർ ചേർന്ന് സന്നദ്ധാടിസ്ഥാനത്തിൽ കുഴി നികത്തി റോഡ് സുരക്ഷിതമാക്കുകയായിരുന്നു.

ജോലിത്തിരക്ക് കാരണം അറ്റകുറ്റപ്പണികൾ നടത്താൻ അല്പം വൈകിയെങ്കിലും, കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ ജീവനക്കാർ തന്നെ നേരിട്ടിറങ്ങി കുഴി നികത്തുകയായിരുന്നു. ഇതോടെ മൃഗാശുപത്രി റോഡിലൂടെയുള്ള യാത്ര കൂടുതൽ സുരക്ഷിതമായി.

Post a Comment

0 Comments