banner

പ്രാക്കുളം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തീപിടുത്തം; സമീപവാസികളുടെ ഇടപെടലിൽ തീയണച്ചു


അഞ്ചാലുംമൂട് : പ്രാക്കുളം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഊട്ടുപുരയോട് ചേർന്നുള്ള ഷെഡിൽ തീപിടുത്തം. ഇന്ന് ( ചൊവ്വ ) രാത്രി 8.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രനട അടച്ച് ശാന്തിയും ജീവനക്കാരും പോയതിന് പിന്നാലെയാണ് ഊട്ടുപുരയോട് ചേർന്നുള്ള ചായ്പ്പിൽ തീ പടർന്നത്.
​മേൽക്കൂര ആസ്ബറ്റോസ് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ചതായതിനാൽ വലിയ ശബ്ദത്തോടെ പൊട്ടി. ശബ്ദം കേട്ടെത്തിയ സമീപവാസികൾ ഉടൻ തന്നെ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചതിനാൽ വലിയ തീ പടരാതെ അപകടം ഒഴിവായി. വിവരമറിഞ്ഞ് കൊല്ലത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം കൂടുതൽ മുൻകരുതലിന്റെ ഭാഗമായി വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
​തീപിടുത്തത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Post a Comment

0 Comments