banner

അഞ്ചാലുംമൂട്ടിൽ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം...!, യുവാവ് പിടിയിൽ


അഞ്ചാലുംമൂട് : പനയത്ത് അയൽവാസിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. ചെമ്മക്കാട് മിനി ഭവനത്തിൽ ലാൽ കൃഷ്ണ (34) ആണ് അറസ്റ്റിലായത്. പനയം ചെമ്മക്കാട് സ്വദേശി തുളസീധരനെ (65) ആക്രമിച്ച കേസ്സിലാണ് അറസ്റ്റ്.

സ്ഥിരമായി മദ്യലഹരിയിലെത്തി തുളസീധരന്റെ കുടുംബാംഗങ്ങളെ അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. തുളസീധരന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതി, അവിടെ കിടന്ന മാർബിൾ കഷണം ഉപയോഗിച്ച് ഇയാളെ നിലത്തിട്ട് മർദ്ദിക്കുകയായിരുന്നു. തലയുടെ ഇരുവശങ്ങളിലും ഗുരുതരമായി പരിക്കേറ്റ തുളസീധരൻ ചികിത്സയിലാണ്.
തുളസീധരന്റെ പരാതിയിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് എസ്.ഐമാരായ പ്രദീപ്, സജൽ, എസ്.സി.പി.ഒ മഹേഷ്, ദിലീപ്, വിഗ്നേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments