banner

കുരച്ചു ചാടി നായ്ക്കൾ...!, കാഞ്ഞിരംകുഴിയിൽ തെരുവുനായ ശല്യം രൂക്ഷം; വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഭീതിയിൽ


അഞ്ചാലുംമൂട് : കാഞ്ഞിരംകുഴിയിൽ നിന്ന് പെരുമൺ - അഷ്ടമുടി ഭാഗത്തേക്കുള്ള റോഡിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. കാഞ്ഞിരംകുഴി ഫ്രണ്ട്സ് തട്ടുകടയ്ക്ക് മുന്നിലാണ് നായകൾ കൂട്ടത്തോടെ തമ്പടിച്ച് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നത്.
റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് കുറുകെ ചാടുന്നത് വഴി അപകടങ്ങൾ പതിവാകുകയാണ്.

കാൽനടയാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കുമാണ് നായകളുടെ ശല്യം കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുള്ളത്. വഴിപോക്കരുടെ പിന്നാലെ ഓടിയെത്തുന്ന നായകൾ ആക്രമിക്കാൻ മുതിരുന്നതായും പരാതിയുണ്ട്. സമീപത്തെ തട്ടുകടകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും റോഡരികിൽ നിക്ഷേപിക്കുന്നതാണ് നായകൾ ഇവിടെ തമ്പടിക്കാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നായ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Post a Comment

0 Comments