banner

കസേരകളിയിൽ ഹൈക്കമാൻഡ് ഇടപെടൽ...!, മുഖ്യമന്ത്രി പോരിൽ കെ സി പങ്കാളിയായതിൽ അതൃപ്തി; മുഖ്യമന്ത്രി ചിത്രം മാറുന്നു അവസാന റൗണ്ടിൽ സതീശനോ? രമേശോ?; 4-ന് വൈകിട്ട് അറിയാം

തിരുവനന്തപുരം : എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് വിജയം പ്രവചിച്ചിരിക്കെ മുഖ്യമന്ത്രി കസേരക്കായുള്ള കോൺഗ്രസിലെ പോരിന്റെ മുഖം മാറി. എക്സിസ്റ്റ് പോൾ ഫലങ്ങളുടെ ആവേശം നിലനില്‍ക്കുന്നതിനിടെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക്. വി ഡി സതീശനെ പരസ്യമായി പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്ത് വന്നതോടെയാണ് കെ സി യുടെ പിൻ മാറ്റം. കെ സി വേണു ഗോപാൽ മുഖ്യ മന്ത്രി സ്ഥാനത്തിനായി പോരിൽ പങ്കാളിയായതിൽ ഹൈക്കമാന്‍ഡിൽ അതൃപ്തിയുണ്ട്. ഇക്കാര്യം മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കുകയായിരുന്നു.

അതിനിടെ കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവെച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ നടപടി. ‘കെസി @50 ‘ എന്ന പേരില്‍ രാഷ്ട്രീയത്തിലിറങ്ങിയ കെ സി വേണുഗോപാലിന്റെ 50 വര്‍ഷങ്ങള്‍ ഇതിവൃത്തമാക്കി തയ്യാറാക്കി വന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണമാണ് ഹൈക്കമാൻഡ് അറിയിച്ചതോടെ നിർത്തിവെച്ചത്. ആലപ്പുഴയിലും, കണ്ണൂരിലും ഇതിന്റെ ചിത്രീകരണം നടന്നിരുന്നു. ചിത്രീകരണവും നടന്നിരുന്നു. മെയ് ഒന്നിന് ഡോക്യുമെന്ററി പുറത്തിറക്കുക ലക്ഷ്യമിട്ട് തകൃതിയായി ചിത്രീകരണം നടന്നു വരികയായിരുന്നുവെന്നാണ് വിവരം.

വി ഡി സതീശനെ പരസ്യമായി പിന്തുണച്ച് മുസ്ലിം ലീഗിന്റെ നടപടിയില്‍ കെ സി വേണുഗോപാല്‍ വിഭാഗത്തിനു അതൃപ്തിയുണ്ട്. മാധ്യമങ്ങൾ വഴി പി ആർ പ്രചാരണവും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ബാനറുകളും പോസ്റ്ററുകളും സ്‌ഥാപിച്ചും കെ സി നടത്തി വന്ന പ്രചാരണ തന്ത്രങ്ങൾക്കെല്ലാം ഇന്നലെയുടെ സ്റ്റോപ്പ് മെമ്മോ കിട്ടിയ അവസ്ഥയാണ്. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാത്തപക്ഷം പിന്തുണ ലഭിക്കുമെന്നാണ് രമേശ് ചെന്നിത്തല വിഭാഗം കണക്കുകൂട്ടുന്നത്. എന്നാല്‍ മത്സരത്തില്‍ നിന്നും പിന്മാറില്ലെന്ന് കെ സി ആണ് കൂലികൾ പറയുന്നുണ്ട്. അതേസമയം, മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ തുണയാകുമെന്നാണ് വിഡി സതീശന്‍ വിഭാഗം വിലയിരുത്തുന്നത്.

Post a Comment

0 Comments