അഞ്ചാലുംമൂട് : പ്രാക്കുളത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രാക്കുളം പള്ളാപ്പിൽ സ്വദേശി അജിത്തിനാണ് (36) വെട്ടേറ്റത്. ഇന്നലെ തിങ്കൾ രാത്രി എട്ട് മണിയോടെ പ്രാക്കുളം പുത്തേത്ത് മുക്ക് പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു സംഭവം.
നേരത്തെയുണ്ടായ തർക്കം പരിഹരിക്കാനായി എത്തിയതായിരുന്നു ഇരുവിഭാഗവുമെന്നും ഇതിനിടെയുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചതെന്നുമാണ് സൂചന. വെട്ടാൻ ഓങ്ങിയപ്പോൾ തടയാൻ ശ്രമിക്കുന്നതിനിടെയാണ് അജിത്തിന്റെ കൈകൾക്ക് വെട്ടേറ്റതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
കൈകൾക്ക് ഗുരുതരമായി പരിക്കേറ്റ അജിത്തിനെ മൈലാപ്പൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്നാണ് ലഭ്യമായ വിവരം.

0 Comments