banner

ഓർമ്മകളിൽ എന്നും ആരിഫാ ബീവി ഉമ്മ; പ്രിയ മാതാവിൻ്റെ മൂന്നാമത് ആണ്ട് ദിനത്തിൽ കണ്ണീരോടെ അഷ്ടമുടി ലൈവ് കുടുംബം


കാഞ്ഞാവെളി : അഷ്ടമുടി ലൈവ് ന്യൂസ് സി.ഇ.ഓ-യും ചീഫ് എഡിറ്ററുമായ ഷെജീർ ജമാലുദ്ദീൻ, സീനിയർ എഡിറ്റർ സജീവ് ജമാലുദ്ദീൻ, സുധീർ ജമാലുദ്ദീൻ എന്നിവരുടെ പ്രിയമാതാവും കാഞ്ഞാവെളിയിലെ സ്റ്റേഷനറി വ്യാപാരി ശ്രീ. ജമാലുദ്ദീൻ അവർകളുടെ ധർമ്മപത്നിയുമായ ശ്രീമതി. ആരിഫാ ബീവി അവർകളുടെ മൂന്നാമത് ആണ്ട് ദിനമാണിന്ന്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി ജീവിച്ച് കടന്നുപോയ ഉമ്മയുടെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർപ്പൂക്കൾ അർപ്പിക്കുകയാണ് അഷ്ടമുടി ലൈവ് കുടുംബം.

​തങ്ങളെ സ്നേഹത്തോടെയും അച്ചടക്കത്തോടെയും വളർത്തിയ ഉമ്മയുടെ വേർപാട് ഇന്നും മക്കൾക്കും കുടുംബത്തിനും നികത്താനാകാത്ത വലിയൊരു നഷ്ടമാണ്. ആരിഫാ ബീവി ഉമ്മ ജീവിതാവസാനം വരെ പകർന്നുനൽകിയ കാരുണ്യത്തിന്റെ പാഠങ്ങളാണ് ഇന്നും തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് മക്കൾ ഓർക്കുന്നു. സ്നേഹനിധിയായ ആ പ്രിയ മാതാവിന്റെ പാവനമായ ഓർമ്മകൾക്ക് മുന്നിൽ അഷ്ടമുടി ലൈവിന്റെയും പ്രിയപ്പെട്ടവരുടെയും ആദരാഞ്ജലികൾ.

Post a Comment

0 Comments