banner

കൊല്ലം നിലമേലിൽ വാഹനാപകടം: സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊല്ലം : നിലമേലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ പരിതാപകരമായി മരണപ്പെട്ടു. കടയ്ക്കൽ സ്വദേശി പ്രശോഭൻ (49) ആണ് സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

സ്പീഡിൽ പോവുകയായിരുന്ന സ്വകാര്യ ബസ്സിനെ പ്രശോഭൻ സ്കൂട്ടറിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും ഒരു കാർ വരികയായിരുന്നു. ഈ കാറിൽ തട്ടാതിരിക്കാനായി പ്രശോഭൻ പെട്ടെന്ന് സ്കൂട്ടറിന്റെ വേഗത കുറച്ചപ്പോൾ, തൊട്ടടുത്തുകൂടി അമിതവേഗതയിൽ വന്ന ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നുവെന്നാണ് അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 

ബസ്സിന്റെ അടിയിലേക്ക് തെറിച്ചുവീണ പ്രശോഭൻ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. റോഡുകളിലെ അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗും ഒട്ടനവധി ജീവനുകളാണ് ദിവസേന കവരുന്നത് എന്നതിന്റെ ദാരുണമായ തെളിവായി മാറുകയാണ് ഈ അപകടം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments