banner

തൃക്കരുവ പഞ്ചായത്തിൽ മഞ്ഞപ്പിത്തം: എഴുപതോളം പേർ ചികിത്സയിൽ, വെള്ളിയാഴ്ച അടിയന്തിര യോഗം


അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിലെ സ്റ്റേഡിയം, പള്ളിമുക്ക്, നടുവിലച്ചേരി വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. നിലവിൽ എഴുപതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായ ചിലർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നു. പ്രദേശത്തെ കുടിവെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരമുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതായി നാട്ടുകാർ ആരോപിക്കുന്നു.

കടുത്ത ക്ഷീണം, പനി, ഛർദ്ദി, വിശപ്പില്ലായ്മ, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം എന്നീ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേരും. ഇതിന് മുന്നോടിയായി ജില്ലാ മെഡിക്കൽ ഓഫീസർ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. പ്രദേശവാസികൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.

Post a Comment

0 Comments