banner

അഞ്ചാലുംമൂട് സികെപി ജംഗ്ഷനിലെ ഹോട്ടലിൽ മോഷണം


അഞ്ചാലുംമൂട്: സികെപി ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിൽ മോഷണം. ഹോട്ടലിൽ ആളില്ലാതിരുന്ന സമയത്ത് എത്തിയ ഒരു വയോധികൻ മേശയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. മേശ തുറന്ന് ഇയാൾ ഫോൺ എടുക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ വയോധികനെ തിരിച്ചറിഞ്ഞതായാണ് പ്രാഥമിക വിവരം. ഇയാൾ സമീപ പ്രദേശകാരൻ ആണെന്ന് പറയപ്പെടുന്നു.

മൊബൈൽ ഫോണിന് പുറമെ മേശയിൽ പണം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ഹോട്ടൽ ഉടമകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യവും അറിവായിട്ടില്ല.

Post a Comment

0 Comments