banner

കൊല്ലത്ത് പനി ബാധിതർ ഉയരുന്നു....!, 7 പേർക്ക് ഡെങ്കിപ്പനി, എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് മലമ്പനി


കൊല്ലം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഇന്നലെ മാത്രം 612 പേർ പനി ബാധിച്ച് ഒ.പി. ചികിത്സ തേടി. 27 പേരെ കിടത്തിച്ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇതിനിടെ എലിപ്പനി ബാധിച്ച് കുളത്തൂപ്പുഴ സ്വദേശിയായ 39കാരൻ മരിച്ചു.

ജില്ലയിൽ 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 18 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചതോടെ രോഗവ്യാപനത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

7 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 18 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. കരുനാഗപ്പള്ളി (1), കുന്നത്തൂർ (2), മൈനാഗപ്പള്ളി (1), പോരുവഴി (1), ശൂരനാട് സൗത്ത് (1), വെസ്റ്റ് കല്ലട (1) എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ഇളമ്പള്ളൂരിൽ ഒരാൾക്ക് മലമ്പനിയും സ്ഥിരീകരിച്ചു. 57 പേർക്ക് വയറിളക്കരോഗങ്ങളും 5 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Post a Comment

0 Comments