banner

EXCLUSIVE: അഞ്ചാലുംമൂട്ടിലെ കോൺഗ്രസ് ഓഫീസ് തകർത്തത് ആര്?; കോൺഗ്രസ് തന്നെയെന്ന് ഡി.വൈ.എഫ്.ഐ, നിർണായക ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന്



അഞ്ചാലുംമൂട്: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ പുതിയ ആരോപണവുമായി ഡിവൈഎഫ്.ഐ. ഓഫീസ് തകർത്തത് ഡിവൈഎഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണെന്ന കോൺഗ്രസിന്റെ ആരോപണം തള്ളിയാണ് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഓഫീസ് തകർത്തതെന്ന ആരോപണം ഡിവൈഎഫ്.ഐ ഉയർത്തിയത്. സംഭവവുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന് ലഭിച്ചു.

പ്രതിഷേധ മാർച്ചിനിടെ കോൺഗ്രസ് ഓഫീസിന് മുന്നിലെ ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ബോർഡും ബിന്ദു കൃഷ്ണയുടെ ഫ്ലെക്സും കീറുന്നതും തുടർന്ന് പ്രവർത്തകർ ഓഫീസിൽനിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഓഫിസിനുള്ളിൽ കയറാതെയാണ് ഇവർ തിരികെ താഴേക്ക് ഇറങ്ങി വരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓഫീസ് അടിച്ചുതകർത്തതായും കസേരകളടക്കം നശിപ്പിച്ചതായും കോൺഗ്രസ് ആരോപിച്ചിരുന്നു.

ഓഫീസ് ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. മന്ത്രി ബിന്ദു കൃഷ്ണയടക്കമുള്ളവർ സംഭവവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പോസ്റ്റുകളും പങ്കുവച്ചു. ഇതിന് പിന്നാലെയാണ് ഓഫീസ് തകർത്തത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന ആരോപണവുമായി ഡിവൈഎഫ്.ഐ രംഗത്തെത്തിയത്.

സംഭവത്തിൽ യഥാർഥത്തിൽ ഓഫീസ് തകർത്തത് ആരാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടെ ഫ്ലെക്സ് തകർത്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചെന്നാരോപിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് എ.സി.പി എസ്. ഷാജിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

Post a Comment

0 Comments