അഞ്ചാലുംമൂട്: കടവൂർ-മങ്ങാട് പാലത്തിൽനിന്ന് അഷ്ടമുടി കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരൂർ കുറ്റിച്ചിറ മാങ്കാവിളയിൽ സിയാദ് (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് സ്കൂബാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ 11ഓടെ യുവാവ് പാലത്തിൽനിന്ന് കായലിൽ ചാടുന്നത് കണ്ടതായി യുവതി അഞ്ചാലുംമൂട് പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് സ്കൂബാ സംഘം തിരച്ചിൽ ആരംഭിച്ചത്. കുറ്റിച്ചിറ സ്വദേശിയുടെ മൊബൈൽ ഫോണും ചെരിപ്പും പാലത്തിൽനിന്ന് കണ്ടെത്തിയിരുന്നു. യുവതി കാണിച്ച സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും അന്ന് യുവാവിനെ കണ്ടെത്താനായില്ല. വൈകിട്ട് ഏഴോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

0 Comments