Iklan

Iklan

,

Iklan

Video

വിമാനത്താവളത്തിന്റെ പേര് മാറ്റി, മുംബയിൽ അദാനിയുടെ ബോർഡുകൾ തല്ലിത്തകർത്ത് ശിവസേന പ്രവർത്തകർ

SPECIAL CORRESPONDENT
, Monday, August 02, 2021 WIB Last Updated 2021-08-02T15:17:05Z
മുംബൈ : വിമാനത്താവളത്തിന്റെ പേര് മാറ്റി എന്നാരോപിച്ച് മുംബൈയിലെ അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വിമാനത്താവളത്തിലെ അദാനിയുടെ ബോർഡുകൾ തല്ലിത്തകർത്ത് ശിവസേന പ്രവർത്തകർ. വിമാനത്താവളത്തിൻ്റെ പേര് ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട് എന്നാണെന്നും, അദാനി എന്നല്ലെന്നും പ്രവർത്തകർ പറഞ്ഞു.
ഈ വർഷം ജുലൈ പതിനാലോടെയാണ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ (മിയാൽ) നടത്തിപ്പ് ചുമതല ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് . മിയാലിന്റെ 74 ശതമാനം ഓഹരികൾ അദാനിക്ക് സ്വന്തമാണ്. മുംബയ് വിമാനത്താവളത്തിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിലെ (സി.എസ്.എം.ഐ.എ) ശ്രദ്ധേയമായ 'ടെർമിനൽ 2" ഉൾപ്പെടെ നിർമ്മിച്ച ജി.വി.കെ ഗ്രൂപ്പിൽ നിന്നാണ് ചുമതല അദാനി ഏറ്റെടുത്തത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents