നെയ്യാറ്റിന്‍കര : യുവതിയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറിയ പഞ്ചായത്ത് ഓഫീസ് ക്ലാര്‍ക്ക് പോലീസ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തി(32)നെയാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഒമ്പതരയോടെ വഴിമുക്കിനു സമീപത്തായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവരം നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
.jpg)
0 Comments