banner

യുക്രെയിനിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോക്ടർ!, നാട്ടിലെത്തി യോഗ്യത നേടാതെ അനധികൃത പ്രാക്ടീസ്, യുവതി അറസ്റ്റില്‍


വിദേശ എം.ബി.ബി.എസ് യോഗ്യത നേടിയ യുവതി പ്രാക്ടീസിനിടെ പോലീസ് പിടിയിലായി. തമിഴ്നാട് തിരുനെൽവേലി രാദാപുരം സ്വദേശി മുരുകേശ്വരി (29) ആണ് അനധികൃതമായി യോഗ്യതയില്ലാതെ പ്രാക്ടീസ് നടത്തിയതിന് തുടർന്ന് പോലീസിന്റെ പിടിയിലായത്.

വിദേശത്തുനിന്നും മെഡിക്കൽ ബിരുദം നേടുന്ന ഡോക്ടർമാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ യോഗ്യത പരീക്ഷ എഴുതി പാസായതിനുശേഷം മാത്രമേ പ്രാക്ടീസ് നടത്താവൂ എന്ന നിയമം നിലവിലുണ്ട്. എന്നാൽ മുരുകേശ്വരി യുക്രെയിനിൽ നിന്ന് എംബിബിഎസ് ബിരുദം കരസ്ഥമാക്കി ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത നേടിയിരുന്നില്ല.

കുത്തു വഴി ലൈഫ് കെയർ ആശുപത്രിയിൽ 2021 മുതൽ 2023 വരെ ഇവർ അവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നതായുള്ള വിവരം കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് പരാതിയായി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ം ചിറയൻകീഴ് വടശ്ശേരിക്കോണം എംഎസ് ബിൽഡിങ്ങിൽ ആയിരുന്നു മുരുകേശ്വരി താമസിച്ചു വന്നിരുന്നത്. ഇവരെ തിരുനെൽവേലിയിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

Post a Comment

0 Comments