ഷാജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു കിട്ടുന്നില്ല എന്നും സംസാരമധ്യേ വീടിൻറെ അകത്തേക്ക് കടന്ന അക്രമി കയ്യിൽ ഉണ്ടായിരുന്ന മുളക് സ്പ്രേ ജാനകിയുടെ മുഖത്തേക്ക് സ്പ്രേ ചെയ്തു തള്ളി വീഴ്ത്തുകയായിരുന്നു. തുടർന്ന് മാല പൊട്ടിച്ച് കടന്നു കളയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ വന്നത് വെള്ള നിറത്തിലുള്ള ഇരുചക്ര വാഹനത്തിലായിരുന്നു. മഴയുണ്ടായിരുന്നതിനാൽ നീല നിറത്തിലുള്ള മഴക്കോട്ടും ധരിച്ചിരുന്നു.
സംശയത്തെ തുടർന്ന് അരുൺകുമാർ എന്ന പിണറായി വേണ്ടുട്ടായി സ്വദേശിയായ സൈനികനെ പോലീസ് ചോദ്യം ചെയ്തെങ്കിലും നിഷേധിക്കുകയായിരുന്നു. പിന്നീട് മമ്പറത്ത് കൈക്കലാക്കിയ മാല വിൽക്കാൻ ശ്രമിച്ചപ്പോഴാണ് അരുൺ കുമാറിനെ കൂത്തുപറമ്പ് സി ഐ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള ടീം അറസ്റ്റ് ചെയ്തത്. ജാനകിയുടെ ബന്ധു കൂടിയാണ് സൈനികനായ യുവാവ് അരുൺ കുമാർ.

0 Comments