ഫ്രാൻസ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണർ’ സമ്മാനിച്ച് ഇമ്മാനുവൽ മാക്രോൺ. ബഹുമതി ലഭിച്ച ശേഷം ഇന്ത്യൻ ജനതയുടെ പേരിൽ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് നന്ദി രേഖപ്പെടുത്തി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല, ചാൾസ് രാജാവ്, മുൻ ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, മുൻ യു.എൻ സെക്രട്ടറി ജനറൽ ബൂട്രോസ് എന്നിവർ ബഹുമതി നേടിയ പ്രമുഖരാണ്.

0 Comments