banner

ഡോ. മുഹമ്മദ്‌ ബിന്‍ അബ്ദുള്‍ കരീം അല്‍ ഈസ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മുസ്ലീം വേള്‍ഡ്‌ ലീഗ്‌ സെക്രട്ടറി ജനറലും ഓര്‍ഗനൈസേഷന്‍ ഓഫ്‌ മുസ്ലിം സ്‌കോളേഴ്‌സ്‌ ചെയര്‍മാനുമായ ഡോ. മുഹമ്മദ്‌ ബിന്‍ അബ്ദുള്‍ കരീം അല്‍ ഈസ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

മതങ്ങള്‍ തമ്മിലുള്ള ഐക്യം, സമാധാനം, മാനവപുരോഗതിയ്ക്കായുളള ഐക്യം എന്നീ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ്‌ ട്വീറ്റ് ചെയ്തു.

സൌദിഅറേബ്യയിലെ മക്കാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട സന്നദ്ധസംഘടനയാണ്‌ മുസ്ലീം വേള്‍ഡ്‌ ലീഗ്‌.

Post a Comment

0 Comments