കണ്ണൂർ : പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ ചെറുകുന്ന് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി പള്ളിച്ചാലിലെ സി.വി ഹൗസിൽ ഫാത്തിമ മിസ്‌വ(17)യാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെ വീട്ടിൽ കുഴഞ്ഞ് വിഴുകയായിരുന്നു. ഉടനെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിച്ചാലിലെ മുസ്തഫ-ഷെമീമ ദമ്പതികളുടെ മകളാണ്. സഹോദരൻ: മിഹറാജ് (വിദ്യാർത്ഥി, മാടായി കോളേജ്).
.jpg)
0 Comments